ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തനിക്ക് പാർട്ടിയിൽനിന്നും പോലീസിൽനിന്നും യാതൊരുവക നടപടികളും നീതിയും ലഭിച്ചില്ലെന്ന വാദവുമായി പെണ്കുട്ടി പരസ്യമായി രംഗത്തെത്തി.
സംഭവം നടന്ന് പരാതി നല്കിയതിനുശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടുപോലും ഇക്കാര്യത്തിൽ പോലീസ് പ്രതിയെ പിടികൂടുന്നില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോൾ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്കിയത്.
ഇതുവരെ ഈ വിഷയവുമായി ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. ഭരണകക്ഷിയായ പാർട്ടിയുടെ സമ്മർദ്ദമാണ് പ്രതിയെ അറസ്റ്റുചെയ്യാത്തതിന്റെ കാരണമെന്നും പെണ്കുട്ടി പറഞ്ഞു. പരാതി നല്കിയിട്ടും പാർട്ടി യോഗങ്ങളിൽ താൻ പങ്കെടുത്തിരുന്നു.
എന്നാൽ ഇനി തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യം നഷ്ടപ്പെട്ടതായും പെണ്കുട്ടി വ്യക്തമാക്കി.