ചെറുതോണി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടന് 66 വർഷം കഠിന തടവും 80,000 രൂപ പിഴയും.കോതമംഗലം കുത്തുകുഴി സ്വദേശിയായ 38കാരനെതിരെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കാത്തപക്ഷം അധികശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം അനുഭവിച്ചാൽ മതി.
കൂടാതെ ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിന് 50,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടു നിർദേശിച്ചു.
പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിക്ക് മദ്യം നൽകി ബോധരഹിതയാക്കിയശേഷം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.