കോട്ടയം: എന്തായാലും പീഡനക്കേസിൽ അകപ്പെട്ടു. ഇനി ഒരു കേസ് കൂടിയായാലും ഒരു ചുക്കുമില്ലെന്നു പറഞ്ഞ് പീഡനക്കേസിൽ കുടുങ്ങി ജയിലിൽ കിടന്ന കാമുകൻ പുറത്തിറങ്ങി കാമുകിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചു.
ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും വീഡിയോയും കണ്ട് കാമുകിയും വീട്ടുകാരും ഞെട്ടി. ഒടുവിൽ കാമുകനെതിരേ പീഡന കേസിനു പുറമേ മറ്റൊരു പരാതി കൂടി നല്കി. ഇതോടെ രണ്ടു കേസിൽ പ്രതിയായി കാമുകൻ.
കോട്ടയം സ്വദേശിയായ യുവാവാണ് കുമുകിയുടെ ഫോട്ടോയും വീഡിയോയും പ്രരചിപ്പിച്ചത്. രണ്ടാഴ്ച മുൻപാണ് പീഡന കേസിൽ അകത്തായ യുവാവ് ജയിൽ മോചിതനായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് തന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കൾക്കും യുവതിയുടെ ബന്ധുക്കൾക്കുമെല്ലാം അയച്ചു.
യുവാവും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ വരെ ഇങ്ങനെ പ്രചരിപ്പിച്ചു. യുവാവും യുവതിയും തമ്മിൽ നേരത്തേ സ്നേഹത്തിലായിരുന്നപ്പോഴുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. പീഡന കേസിൽ ഉൾപ്പെട്ട തനിക്കെതിരേ ഇനി ഒരു കേസ്കൂടി വന്നാലും കുഴപ്പമില്ല എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിയിൽ യുവാവിനെതിരേ ഒരു കേസ്കൂടി രജിസ്റ്റർ ചെയ്തു.