ഗാന്ധിനഗര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മാമ്മുട് ഭാഗത്ത് അശ്വതി ഭവനില്‍ രാഹുല്‍ രവി (26) യെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ എറണാകുളത്തുനിന്നു പിടികൂടുകയുമായിരുന്നു.