സൂററ്റ്: ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എഎൻഐ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഏപ്രിൽ ആറിനാണ് കുട്ടിയുടെ മൃതദേഹം സൂററ്റിൽ നിന്നും കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ 86 മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ട്.
ഏഴു ദിവസത്തോളം കുട്ടി ക്രൂരമാനഭംഗത്തിന് ഇരയായതായാണ് കരുതുന്നത്. തടികൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. മൃതദേഹം ചതുപ്പ് നിലത്ത് നിന്നും അഴുകിയ നിലയിലാണ് കാണപ്പെട്ടത്. മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിയാൻ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.