ഗുരുവായൂർ: വയനാട് സ്വദേശി 26 കാരിയെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ പരാതിയെത്തുടർന്ന് മൂന്നുപേരെ ഗുരുവായൂർ ടെന്പിൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. എട്ടുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആറ്, ഏഴ്, എട്ട്, ഒന്പത് തീയതികളിലായാണ് ഗുരുവായൂരിലെയും തൃശൂരിലെയും ലോഡ്ജുകളിലായി പീഡനം നടന്നിട്ടുള്ളതായി പറയുന്നത്. കഴിഞ്ഞദിവസം ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ യുവതി ഉപേക്ഷിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.