പാലക്കാട്: ക്രൂരപീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം, മരുന്ന്, യാത്രാചെലവ് എന്നിവയും പീഡനത്തിനിരയാകുന്ന കുട്ടിക്ക് ആശുപത്രിയിൽ സഹായമായി നിയോഗിക്കുന്നവർക്ക് പ്രതിദിനം 600/1200 രൂപ വേതനമായും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽനിന്ന് നല്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.
ക്രൂരപീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്ന വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും ജനപ്രതിനിധികൾക്കും ആംഗൻവാടി പ്രവർത്തകർക്കും മറ്റു സാമൂഹിക പ്രവർത്തകർക്കും ചെലവാകുന്ന തുക അനുവദിക്കുന്നതിന് സാമൂഹിക നീതിവകുപ്പ് നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 04912 531098, 8281 899 468 എന്നീ ഫോണ് നന്പറുകളിൽ ബന്ധപ്പെടണം.