ന്യൂഡൽഹി: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രോഷമടങ്ങാതെ ബിജെപി എംപി ഹേമാ മാലനി. കുറ്റവാളികളെ ഒരുകാലത്തും ജയിലിൽനിന്നും പുറത്തുവിടരുതെന്ന് അവർ ആവശ്യപ്പെട്ടു. പാർലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വനിതകൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ നമ്മൾ ദിവസവും കേൾക്കുന്നു. അവർ പീഡനത്തിനു വിധേയരായിക്കൊണ്ടേയിരിക്കുന്നു. കുറ്റവാളികളെ സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്നാണ് തന്റെ നിർദേശം. ജയലിൽ അടച്ചാൽ ഒരിക്കലും പുറത്തുവിടരുതെന്ന് ഹേമാ മാലനി അഭിപ്രായപ്പെട്ടു.
നമ്മൾ എന്തുതന്നെ തീരുമാനമെടുത്താലും കുറ്റവാളികളെ ജയിലിൽനിന്ന് പുറത്തുവിടരുത്. എന്തുകൊണ്ടെന്നാൽ അവൻ പുറത്തിറങ്ങിയാൽ അതേ കുറ്റം ആവർത്തിക്കും. അവന് പൈശാചിക മനസാണുള്ളത്. കുറ്റകൃത്യം നടത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും ഹേമാ മാലിനി പറഞ്ഞു.