ഹൈദരാബാദ്: ഡൽഹി സ്വദേശിയായ യുവതി ഹൈദരാബാദിൽ മാനഭംഗത്തിനിരയായി. വിനോദസഞ്ചാരിയായി എത്തിയ യുവതിയാണ് ബെൻജാര ഹിൽസിൽ പീഡനത്തിനിരയായത്. നാലുപേർ ചേർന്നു പീഡിപ്പിച്ചെന്നു കാട്ടി യുവതി പോലീസിൽ പരാതി നൽകി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
വിനോദയാത്രയയ്ക്കായി ഹൈദരാബാദിലെത്തിയ യുവതിയും സുഹൃത്തുക്കളും ബെൻജാര ഹിൽസിൽ ഓയോ റൂമുകളിലാണ് കഴിഞ്ഞത്. ഇവരെ പിന്തുടർന്നെത്തിയ പ്രതികളായ നാലു യുവാക്കളും ഇതിനടുത്തുതന്നെ മുറിയെടുത്തു. അടുത്തദിവസം റൂം പരിചാരകന്റെ വേഷത്തിൽ അകത്തുകടന്ന പ്രതികളിൽ ഒരാൾ പരാതിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളും ഇവരെ ലൈംഗീകമായി പീഡിപ്പിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.