കോട്ടയം: ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ രണ്ട് വീട്ടമ്മമാർ പോലീസിൽ പരാതി നല്കി. ഈരാറ്റുപേട്ട, കടുത്തുരുത്തി പോലീസ് സ്റ്റേഷനുകളിലാണ് രണ്ടു വീട്ടമ്മമാരുടെ പരാതിയിൽ ഭർത്താക്കൻമാർക്കെതിരേ പോലീസ് കേസെടുത്തത്. കുന്നോന്നി സ്വദേശി വീട്ടമ്മ ഈരാറ്റുപേട്ട പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത് സൗന്ദര്യം പോരെന്നു പറഞ്ഞ് ഭർത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നാണ്.
മർദിച്ചെന്നും കല്ലെറിഞ്ഞു വീഴ്ത്തിയെന്നുമാണ് ഭർത്താവിനെതിരേയുള്ള പരാതികൾ.ഞീഴൂർ സ്വദേശിനിയുടെ പരാതിയിൽ കടുത്തുരുത്തി പോലീസ് ഭർത്താവിനും അമ്മയ്ക്കും ഏതാനും ബന്ധുക്കൾക്കുമെതിരേയാണ് കേസെടുത്തത്.
പരപുരുഷ ബന്ധം സംശയിച്ച് ഭാര്യയോട് ഭർത്താവും അമ്മയും ബന്ധുക്കളും ചേർന്ന് വഴക്കുണ്ടാക്കുന്നു എന്നാണ് പരാതി.