മകളുടെ ശരീരത്തിൽ കയറി പിശാചിനെ ഒഴിപ്പിക്കാൻ കൊണ്ടുവന്ന മന്ത്രവാദി 19 കാരിയെ ലൈംഗീകമായി പീഡിപ്പിച്ചു. ഹൈദരാബാദിലെ ബോറബന്ദ എന്ന സ്ഥലത്താണ് സംഭവം.
പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി വരാറുള്ളയാളായിരുന്നു മന്ത്രവാദി. വീട് പിശാചിന്റെ വലയത്തിലാണെന്നും പെൺകുട്ടിയുടെ ദേഹത്തു പിശാച്ചു കയറിയിട്ടുണ്ടെന്നും മാതാപിതാക്കളോട് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. ഇവയെ തുരത്താൻ താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു.
പിശാചുബാധ ഒഴിപ്പിക്കാനായി കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദര്‍ശിക്കണമെന്ന് പറഞ്ഞ് ഇയാള്‍ പെൺകുട്ടിയേയും കുടുംബത്തേയും ഇവിടെ എത്തിച്ചു.
ദര്‍ഗയിലെത്തിച്ച ശേഷം ഇയാള്‍ പെൺകുട്ടിയെ അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിയെ വീട്ടിൽവെച്ചും പീഡിപ്പിച്ചിരുന്നു. മന്ത്രവാദത്തിന്റെ പേരിൽ മാതാപിതാക്കളെ ഒഴിവാക്കിയശേഷമായിരുന്നു പീഡനം.
പോലീസിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗക്കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ എസ്ആര്‍ നഗര്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യസഹായത്തിനും കൗൺസിലിംഗിനുമായി പെൺകുട്ടിയെ ഭരോസ സെന്ററിലേയ്ക്ക് അയച്ചു.