മാവേലിക്കരയിലെ കണ്ടിയൂരില്‍ 90 വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. ബുധനാഴ്ച്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. അമ്മയും മകളും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാന്‍ പോയ മകള്‍ രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 90കാരിയുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും സാരമായ മുറിവുകള്‍ ഏറ്റിരുന്നു.
പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. ഇയാള്‍ സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. അതേസമയം പ്രതി ഓടിളക്കിയാണ് വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളാരും വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയായിരുന്നു ഇയാള്‍ വീട്ടിലെത്തിയത്. വീടിനുള്ളില്‍ കടക്കാന്‍ സാധിക്കാതിരുന്നതോടെ ഓടിളക്കിയാണ് വീടിനുള്ളില്‍ കടന്നത്. പീഡനത്തിനുശേഷം സ്വന്തം മൊബൈല്‍ എടുക്കാന്‍ പ്രതി മറന്നു. വീട്ടിലെത്തിയ ബന്ധുക്കള്‍ ഈ ഫോണ്‍ പോലീസിന് കൈമാറുകയും ചെയ്തു. കൂടാതെ വൃദ്ധ പീഡിപ്പിച്ചയാളെക്കുറിച്ച് നല്കിയ സൂചനകളും പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു. അബോധാവസ്ഥയിലായിരുന്ന വൃദ്ധയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കണ്ടിയൂരില്‍ വയോധികയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ആരോപണങ്ങളും പ്രതിഷേധങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതികള്‍ സിപിഎം സജീവ പ്രവര്‍ത്തകരാണെന്നും ഡിവൈഎഫ്ഐ നേതാവു കൂടിയായ പ്രതിയെ സംരക്ഷിക്കാന്‍ ഉന്നത ഭരണ കേന്ദ്രങ്ങളില്‍ നീക്കം നടക്കുന്നതായും ബിജെപിയും ആരോപിച്ചു. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന് രാജിവയ്ക്കണമെന്നും ബിജെപി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സിപിഎം ഭരണത്തിന് കീഴില്‍ നാടാകെ അരാജകത്വത്തിലായതിന്റെ അവസാന ഉദാഹരണമാണ് മാവേലക്കരയില്‍ 90 കാരിക്കു നേരെയുണ്ടായ ക്രൂരമായ പീഡനമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് പറഞ്ഞു.