ബ​ലാ​ത്സം​ഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് മുങ്ങി; പ്രതിയെ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു ഇന്‍റർപോൾ

പാ​ലാ: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​യെ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​യാ​യി ഇ​ന്‍റ​ര്‍​പോ​ള്‍ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം വ​ലി​യ​വി​ളാ​കം യാ​ഹ്യാ​ഖാ​ന്‍ (40) നെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

2008ലാ​ണ് ഇ​യാ​ള്‍ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. വീ​ടു​ക​ള്‍ തോ​റും പാ​ത്ര​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ 2008 ജൂ​ണി​ല്‍ പാ​ലാ​യി​ലെ ഒ​രു വീ​ട്ടി​ല്‍ ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തു​ക​യും വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്ന ‌പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ‌കോ​ട​തി​യി​ല്‍​നി​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ഇ​യാ​ള്‍ പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​യി. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി​യെ വി​ദേ​ശ​ത്തു​നി​ന്നു പി​ടി​കൂ​ടു​ന്ന​തി​നു​വേ​ണ്ടി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്‍റ​ര്‍​പോ​ള്‍ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment