പേരാവൂർ: ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കുര്യൻ, അലക്സ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രണ്ട് മാസത്തിലധികമായി ഇരുവരും ഒളിവിലായിരുന്നു.
പോലീസ് ഇരുവർക്കുമായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതി ജോസ് നേരേത്തെ അറസ്റ്റിലായിരുന്നു. ഇയാൾക്കെതിരേ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടമ്മയുടെ പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മൊഴിയിലാണ് പോക്സോ നിയമപ്രകാരം ജോസ് അറസ്റ്റിലായത്.
പ്രതികളുടെ ഭാര്യമാർക്കെതിരേയും കേസുണ്ട്. അവരിൽ ഒരാളെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ വർഷങ്ങളോളം യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉന്നത ഇടപെടലുകളെത്തുടർന്ന് പലപ്പോഴും പരാതികൾ മൂടിവയ്ക്കപ്പെടുകയോ ഒത്തുതീർപ്പുകൾ നടത്തുകയോ ചെയ്യുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.