ന്യൂഡല്‍ഹി: പോക്സോ കേസില്‍ അകപ്പെട്ട ജില്ലാ ജഡ്ജിയെ രാജസ്ഥാന് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. ഭരത്പൂര്‍ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജിതേന്ദ്ര സിംഗിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പതിനാലുകാരനെ പീഡിപ്പിച്ചു എന്ന കേസാണ് ജില്ലാ ജഡ്ജിക്കെതിരേയുള്ളത്. ജഡ്ജിക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ലൈംഗിക ആരോപണം ഉന്നയിച്ച് ജഡ്ജിക്കെതിരേ ഒന്നിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.