കാ​ല്‍​മു​ട്ട് വേ​ദ​ന​യ്ക്കു ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ വീ​ട്ട​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; ക​ള​രി ചി​കി​ത്സ​ക​ൻ അ​റ​സ്റ്റി​ൽ


ക​റു​ക​ച്ചാ​ല്‍: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ക​ള​രി ചി​കി​ത്സ​ക​ൻ അ​റ​സ്റ്റി​ൽ. ക​റു​ക​ച്ചാ​ല്‍ തൈ​പ്പ​റ​മ്പ് ഭാ​ഗ​ത്തു കി​ഴ​ക്കേ​മു​റി​യി​ല്‍ കെ.​സി. ഹ​രി​കു​മാ​ര്‍ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ള​രി ചി​കി​ത്സാ​ല​യം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ കാ​ല്‍​മു​ട്ട് വേ​ദ​ന​യ്ക്കു ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ വീ​ട്ട​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് ഹ​രി​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Related posts

Leave a Comment