കണ്ണൂർ: യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു.
കണ്ണൂർ കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത്.
ഭർത്താവിന്റെ അനുവാദത്തോടെ 16 വർഷങ്ങൾക്ക് മുൻപ് അഷ്റഫ് പീഡിപ്പിച്ചുവെന്നും 2021 ൽ ബൈക്കിൽ പോകുമ്പോൾ ഭർത്താവ് ബൈക്കിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് യുവതി നൽകിയ പരാതിയിലുള്ളത്.
2006ൽ വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയപ്പോൾ സുഹൃത്തുമായി വീട്ടിൽ വരുകയും ലഹരി മരുന്ന് നൽകിയ പാനിയം യുവതിക്ക് നൽകിയതിന് ശേഷം പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ പല പ്രാവശ്യം വീട്ടിൽ വന്നിരുന്നുവെന്നും യുവതി പറഞ്ഞു.
പിന്നീട് 2021ല്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് തള്ളി താഴെയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.