കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 20 കാരിയെ വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കതിരൂർ സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
പിലാത്തറ സ്വദേശിനിയായ 20 കാരിയുടെ പരാതിയിൽ കതിരൂർ സ്വദേശി റുഷൈദ് ഖാലിദിനെതിരെയാണ് പോലീസ് കേസെടുത്തത്.
2018ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് നിരന്തരമുള്ള ചാറ്റിംഗിലൂടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തുടർന്ന്, 2022 സെപ്റ്റംബറിൽ യുവതിയെ റുഷൈദ് കണ്ണൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയും ഇതിനുശേഷം യുവതിയുമായി യുവാവ് അകലുകയുമായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോഴാണ് പരാതി നൽകിയതെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.