ഫേസ്ബുക്ക് ഫ്രണ്ട്  യുവതിയെ പീ​ഡി​പ്പി​ച്ച് ന​ഗ്നചി​ത്ര​ങ്ങ​ൾ കൈക്കലാക്കി; പിന്നീട് നിരന്തരം പീഡനം; എതിർത്തപ്പോൾ ചിത്രങ്ങൾ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു;  കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. മു​ളി​യാ​ർ നെ​ല്ലി​ക്ക​ട്ട​യി​ലെ ടി.​കെ.​അ​ജ്മ​ലി​നെ​തി​രെ​യാ​ണ് കേ​സ്.

ര​ണ്ട് വ​ർ​ഷം മു​മ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യും പി​ന്നീ​ട് ബ​ന്ധു​ക്ക​ള​റി​യാ​തെ ധ​ർ​മ​ശാ​ല​യി​ൽ വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ലി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

ഈ ​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്നീ​ടും ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി ഫോ​ട്ടോ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts