കോട്ടയം: കറുകച്ചാലിൽ പതിനൊന്നുകാരിയെ രണ്ടു പേർ ചേർന്നു പീഡിപ്പിച്ചതായി പരാതി. ഇതിൽ ഒരാളെ കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് കേസെടുത്തതറിഞ്ഞ് രണ്ടാം പ്രതി മുങ്ങി. അഭിലാഷ് (21) എന്ന യുവാവാണ് ഇപ്പോൾ അറസ്റ്റിലായത്. രണ്ടാം പ്രതി മണിമല സ്വദേശിയാണ്. ഒന്നാം പ്രതിയുടെ വീട്ടിൽ പെണ്‍കുട്ടി ടിവി കാണാൻ എത്തിയപ്പോഴാണ് പീഡനം നടന്നത്.
സ്കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ വിവരം നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി.
കുട്ടി ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. നാലാം ക്ലാസിൽ പഠിക്കുന്പോഴാണ് പീഡനം നടന്നതെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നതേയുള്ളൂ. പ്രതികൾ രണ്ടു പേരും ഒരു സ്ഥലത്തു വച്ചാണോ പീഡിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.