ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ കഠുവയിൽ ക്രൂരമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈമാസം 25ന് വീണ്ടും പരിഗണിക്കും.
പെൺകുട്ടിയുടെ പേരും ചിത്രവും നൽകിയ മാധ്യമസ്ഥാപനങ്ങൾക്ക് ഹൈക്കോടതി നേരത്തേ നോട്ടീസ് നൽകിയിരുന്നു. ബക്കർവാൽ മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയിൽ പെൺകുട്ടിയുടെ മൃതദേഹം കൂട്ടമാനഭംഗത്തിനിരയായ നിലയിൽ കണ്ടെത്തി.