കട്ടപ്പന: ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കുയും ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ അപഹരിക്കുകയും ചെയ്തെന്ന പരാതിയിൽ സി എസ്ഡിഎസ് നേതാവ് അറസ്റ്റിലായി. സിഎസ്ഡിഎസ് ഇടുക്കി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വള്ളക്കടവ് തെക്കുംകരയിൽ സാജു(സാജു വള്ളക്കടവ് – 28) ആണ് പിടിയിലായത്.
പരാതിക്കാരിയുടെ ഭർത്താവുമായി സൗഹൃദമുള്ള സാജു അടിക്കടി അവരുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഭർത്താവ് ഗൾഫിൽ പോയതിനു ശേഷവും യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന സാജു പലപ്പോഴായി യുവതിയുടെ പക്കൽ നിന്ന് 15 ലക്ഷത്തോളം രൂപ കൈക്കലാക്കിയതായും ലൈംഗികമായി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ഇവരുടെ അശ്ലീല വീഡിയോയും മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. ഇതിന് യുവതി തയ്യാറാകാതെ വന്നപ്പോൾ അശ്ലീല ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിലേയ്ക്ക് ഇയാൾ അയച്ചു കൊടുത്തു ഭീഷണിപെടുത്തി ഭർത്താവിന്റെ പക്കൽനിന്നും പണം കൈക്കലാക്കി.
വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. കട്ടപ്പന സിഐ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റു ചെയ്തത്