കേളകം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഢിപ്പിച്ച കേസിൽ പ്രതിയായ അടയ്ക്കാത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകണ്ഠപുരം സ്വദേശി പുത്തൻപറമ്പിൽ ഷിജുവിനെയാണു (28) ഇന്നു തലശേരി കോടതിയിൽ ഹാജരാക്കും. യുവതിയുടെ പരാതിയെ തുടർന്ന് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിൽ കേളകം പോലീസ് പിടികൂടിയിരുന്നു.
ഭാര്യയും രണ്ടു മക്കളുമുള്ള കാര്യം മറച്ചുവച്ചു യുവതിയെ പ്രണയം നടിച്ചു വയനാട്ടിലെ റിസോട്ടിലും അടയ്ക്കാത്തോട്ടിലെ വാടക ക്വാട്ടേഴ്സിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണു പരാതി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ അവിടുത്തെ തന്നെ ജീവനക്കാരനായിരുന്ന ഷിജുവുമായി പ്രണയത്തിലാവുകയായിരുന്നു.
എന്നാൽ പിന്നീടാണ് ഇയാൾ വിവാഹിതനാണെന്നും രണ്ടു മക്കളുടെ പിതാവാണെന്നും മനസിലായത്. തുടർന്നു യുവതി കേളകം പോലീസിൽ പരാതി നൽകുകയായിരുന്നു.