കിടങ്ങൂർ: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായതായി പരാതി. രണ്ടു വർഷമായി അഞ്ചു പേർ ചേർന്ന് 13 വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; നാലു പേർ കസ്റ്റഡിയിൽ
