കിടങ്ങൂർ: മനോദൗർബല്യമുള്ള 13കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ അഞ്ചു പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടല്ലൂർ സ്വദേശികളായ തെക്കേക്കുന്നേൽ റെജി സെബാസ്റ്റ്യൻ(44), തെക്കേപ്പറന്പിൽ തോമസ് ആൻഡ്രൂസ്(നാഗപ്പൻ-48), കൊച്ചുപറന്പിൽ ജോബി (44), ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ(62), കൂടല്ലൂർ അടുത്താനിക്കുന്നേൽ ബെന്നി(42) എന്നിവരാണ് അറസ്റ്റിലായത്.
കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കോളനിയിലാണു സംഭവം. അച്ഛൻ മരിച്ചതിനെത്തുടർന്നു പെണ്‍കുട്ടി അമ്മയോടപ്പമാണ് കഴിഞ്ഞിരുന്നത്. എക സഹോദരൻ തിരുവനന്തപുരത്തു സ്കൂളിൽ പഠിക്കുകയാണ്. അമ്മ പകൽ സമയത്തു കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു ഈ സമയത്തും സ്കൂൾ അവധി ദിനങ്ങളിലുമാണ് പ്രതികൾ പെണ്‍കുട്ടിയെ പിഡിപ്പിച്ചത്.
ഒന്നരവർഷമായി പ്രതികൾ പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചുവരികയായിരുന്നു. കിടങ്ങൂർ ജനമൈത്രി പോലീസിലെ ഒരു ഉദ്യോഗസ്ഥന് വിവരം ചോർന്നുകിട്ടിയതിനെത്തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കിടങ്ങൂർ എസ്എച്ച്ഒ സിബി തോമസിന്റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.