കൊച്ചി: ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പാലാരിവട്ടം പോലീസ് ഇന്ന് അപേക്ഷ നൽകും. ഉ
ദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു(26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് നിഖിൽ ആന്റണി (37), കോട്ടയം കാണാക്കാലി മുതിരക്കാല കൊച്ചുപറന്പിൽ ബിജിൻ മാത്യു (22), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ മനോജ് സോമൻ (34) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ മനോജ് സോമന്റെ അറസ്റ്റ് എറണാകുളം സെൻട്രൽ പോലീസും രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്കുട്ടിയെ ഗിരിജയ്ക്ക കൈമാറിയത് മനോജാണ്. മനോജിന്റെ അറസ്റ്റ് പാലാരിവട്ടം പോലീസ് ഇന്നലെ രേഖപ്പെടുത്തുകയുണ്ടായി.
അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് എറണാകുളം തേവര പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകൾ ഗിരിജയുടെ പേരിൽ നിലവിലുണ്ട്. മനോജ് എത്തിച്ച പെണ്കുട്ടിയെ പലർക്കും കാഴ്ച വച്ചത് ഗിരിജയായിരുന്നു.
കേസിൽ ഇതുവരെ 14 പേരാണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ, പാലാരിവട്ടം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ എട്ടുപേരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു. വയനാട്, കൊല്ലം ജില്ലകളിലായി ആറുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുഖ്യ പ്രതിയായ തൃശ്ശൂരിലെ ഡൊനാൽ വിൽസൻ, സുഹൃത്ത് കൊല്ലം സ്വദേശി ആനന്ദ്, തിരുവനന്തപുരത്തെ ആരിഫ് എന്നിവരെ കൊല്ലം പാരിപ്പള്ളി പോലീസ് നേരത്തേ പിടികൂടിയിരുന്നു.
വയനാട്ടിലെ ഹോം സ്റ്റേ നടത്തിപ്പുകാരനായ വിനോദ്, നിഖിൽ, കോഴിക്കോട് സ്വദേശി ഇർഫാൻ എന്നിവരെയാണ് വയനാട് അന്പലവയൽ പോലീസ് പിടികൂടിയത്. ആകെ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽമുഖ്യ സൂത്രധാരൻ തൃശൂർ സ്വദേശി ഡൊനാൽ വിൽസനാണ്. ഇയാളാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് മറ്റുള്ളവർക്ക് കാഴ്ചവച്ചതും. പാരിപ്പള്ളി പോലീസാണ് ഇയാളെ പിടിച്ചത്. തുടർന്ന് ആനന്ദിനെയും ആത്തിഫിനെയും കസ്റ്റഡിയിലെടുത്തു.