കൊടകര: 14 വയസുകാരിയെ ഒന്‍പതുവർഷമായി ശാരീരികമായി പീഡിപ്പിച്ചിരുന്ന ബ ന്ധുവായ 39 കാരനെ കോടതി പോക്സോ നിയമപ്രകാരം റിമാൻഡ് ചെയ്തു. കുറ്റിച്ചിറ കാരാപ്പാടം കുന്നുമ്മേൽതറ അനിൽകുമാറിനെയാണ് കൊടകര പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്.
പെണ്‍കുട്ടിയെ യുകെജി ക്ലാസ് മുതലേ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നു പോലീസ് പറഞ്ഞു. പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി വീട്ടുകാരോടു പറയാൻ ധൈര്യപ്പെട്ടില്ല. സ്കൂളിൽ നടന്ന കൗണ്‍സലിംഗിൽ അധ്യാപികയോടു കുട്ടി പീഡനവിവരം തുറന്നുപറഞ്ഞതിനെതുടർന്നാണ് പ്രതിയെ കൊടകര സിഐ കെ.സുമേഷ്, വെള്ളിക്കുളങ്ങര എസ്ഐ എം.ബി.സിബിൻ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.
പെരുന്പാവൂരിനടുത്തുള്ള കീഴ്മാട് താമസിച്ചിരുന്ന അനിൽകുമാറിനെ അറസ്റ്റുചെയ്ത അന്വേഷണസംഘത്തിൽ എഎസ്ഐ ബേബി, സിപിഒ മാരായ ടി.ബി.സുനിൽകുമാർ, സി.എം.മുഹമ്മദ്റാഫി, ദിനേശൻ എന്നിവരും ഉണ്ടായിരുന്നു.