വൃദ്ധപീഡനത്തിന് ഇരായായ കേസിലെ മൂന്നാം പ്രതി ഓമന നിസാരക്കാരിയല്ല; വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും അനാശാസ്യ പ്രവർത്തനവും; ഓ​മ​ന​യു​ടെ ഇ​ട​പാ​ടു​കാ​രി​ല്‍ പ്ര​മു​ഖ​രും

കൊ​ച്ചി/​കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് പാ​ങ്കോ​ട്ടി​ല്‍ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​ത്. പീ​ഡ​നം ന​ട​ന്ന വീ​ട് നാ​ളു​ക​ളാ​യി സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

നാ​ളു​ക​ളാ​യി ഈ ​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ആ​ശാ​സ്യ​മ​ല്ലാ​ത്ത പ​ല​തും ന​ട​ക്കു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഓ​മ​ന എ​ന്ന സ്ത്രീ ​ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു എ​ന്നു​ള്ള​തും വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു. സ​മീ​പ​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ലും മ​റ്റും വ​രു​ന്ന ചെ​റു​പ്പ​ക്കാ​രു​ള്‍​പ്പെ​ടു​ന്ന ആ​ളു​ക​ളെ ഈ ​വീ​ട്ടി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന ഘ​ട​ക​വും ഇ​തു​ത​ന്നെ.

സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ഷാ​ഫി​യെ ഇ​വി​ടെ​ത്തി​ച്ച​തും കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ഓ​മ​ന​യാ​ണ്. ര​ണ്ടാം പ്ര​തി​യും മ​ക​നു​മാ​യ മ​നോ​ജും ഇ​ത്ത​രം വ​ഴി​വി​ട്ട പ്ര​വ​ര്‍​ത്തി​ക​ള്‍​ക്ക് ഓ​മ​ന​ക്ക് കു​ട പി​ടി​ച്ചി​രു​ന്ന​താ​യാ​ണു വി​വ​രം.

‘ക​ള്ളും, ക​ഞ്ചാ​വും, അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​സ്വ​ദി​ക്കാ​നാ​യി പ​ല​രും ഇ​വി​ടെ ആ​ശ്ര​യി​ച്ചി​രു​ന്നു​വ​ത്രേ. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ക്രൂ​ര​മു​ഖ​ത്തി​ല്‍​നി​ന്ന് ത​ന്നെ ഇ​ത് മ​ന​സി​ലാ​ക്കാം. വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്പ​ന​യും ല​ഹ​രി ആ​സ്വാ​ദ​ന​വും ന​ട​ന്നി​രു​ന്ന​താ​യാ​ണു വി​വ​ര​ങ്ങ​ള്‍.

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ കൂ​ട്ടു​നി​ന്നു എ​ന്നു പ​റ​യു​ന്ന ഇ​ട​നി​ല​ക്കാ​രി​യാ​യ ഇ​രു​പ്പ​ച്ചി​റ സ്വ​ദേ​ശി​നി ഓ​മ​ന​യു​ടെ ഇ​ട​പാ​ടു​കാ​രി​ല്‍ പ്ര​മു​ഖ​രു​ടെ നി​ര ത​ന്നെ​യു​ണ്ടെ​ന്നാ​ണ് സം​സാ​രം. ഇ​വ​രി​ല്‍ പ​ല​രു​ടേ​യും പേ​രു വി​വ​ര​ങ്ങ​ള്‍ ഓ​മ​ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യെ​ന്നും സൂ​ച​യു​ണ്ട്.

ഈ ​പ്ര​ദേ​ശ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചും അ​നാ​ശ്യാ​സ പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ച സ്ഥി​തി​ക്ക് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

.

Related posts

Leave a Comment