കൊല്ലം :അഞ്ചലില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമെന്ന് അഞ്ചല്‍ പോലീസ്. സംഭവത്തില്‍ ഒരാളെ കഴിഞ്ഞ ദിവസം അഞ്ചല്‍ പോലീസ് പിടികൂടിയിരുന്നു. ഏരൂര്‍ അഭയം സായി വീട്ടില്‍ ആകാശ് എസ് രാജ് ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയേ പീഡിപ്പിച്ച മൂന്നുപ്രതികളാണ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്നത്.
പെണ്‍കുട്ടിയെ കാൺമാനില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടി തിരികെ വീട്ടിലെത്തി. പിന്നീട് നടത്തിയ തുടരന്വേഷണത്തിലാണ് പിടിയിലായ ആകാശ് ഉള്‍പ്പടെ നാലംഗസംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തുന്നത്.
പെണ്‍കുട്ടിയുമായി പരിചയത്തിലായ ആകാശ് വീട്ടില്‍ മാതാവ് ഇല്ലാത്ത സമയത്ത് എത്തുകയും പലതവണ പീഡിപ്പിക്കുകയായിരുന്നു.ആകാശ് കൂടാതെ പെണ്‍കുട്ടിയുമായി ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട മറ്റുമൂന്നുപേര്‍ കൂടി വിവിധ ജില്ലകളില്‍ എത്തിച്ചും പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഒളിവിലായ പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീര്‍ പറഞ്ഞു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.