കോട്ടയം: പാന്പാടിയിൽ പതിനൊന്നുകാരിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നിലൂടെ എത്തിയ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. അയൽവാസിയായ മധ്യവയസ്കനാണ് പെണ്‍കുട്ടിയെ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ചത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ; വീട്ടിൽ അതിക്രമിച്ചുകയറി മധ്യവയസ്കൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
