ഹരിപ്പാട്: അമ്മയോടൊപ്പം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പതിമൂന്നുകാരിയെ ശല്യം ചെയ്ത സംഭവത്തിൽ എറണാകുളം സ്വദേശിയായ ബിജു (42)വിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. തൃശുർ – കൊല്ലം സൂപ്പർഫാസ്റ്റിൽ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു ഇതേ ബസിൽ കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു.
അമ്പലപ്പുഴ കഴിഞ്ഞ ശേഷമാണ് ശല്യം ചെയ്ത വിവരം കുട്ടി മാതാവിനോട് പറയുന്നത്. തുടർന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബസിനുള്ളിൽ കുട്ടി അമ്മയുടെ പിറകിലായിരുന്നു. അമ്പലപ്പുഴയ്ക്കു മുൻപുള്ള സ്ഥലം മുതൽ കുട്ടിയെ ഉപദ്രവിച്ചതാ കാം വീണ്ടും ഇയാൾ ദീര്‍ഘദൂര ടിക്കറ്റ് എടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇയാളുടെ മൊഴിയെടുത്ത ശേഷം അമ്പലപ്പുഴ പോലീസിന് കൈമാറും.