കെ.എസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ  വ​നി​താ ക​ണ്ട​ക്ട​റെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; യു​വാ​ക്ക​ൾ പി​ടി​യി​ൽ; സംഭവത്തെക്കുറിച്ച് മോഹൻലാൽ പറ‍യുന്നതിങ്ങനെ

ചേ​ർ​ത്ത​ല: യാ​ത്ര​യ്ക്കി​ടെ മ​ദ്യ​ല​ഹ​രി​യി​ൽ വ​നി​താ ക​ണ്ട​ക്ട​റെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​നൂ​പ്, സു​ർ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ കൊ​ല്ല​ത്ത് നി​ന്ന് വൈ​റ്റി​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ഇ​വ​ർ ബ​സ് ആ​ല​പ്പു​ഴ വി​ട്ട​തോ​ടെ കോ​ടം​തു​രു​ത്തി​ൽ ബ​സ് നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ട​ക്ട​റു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ബ​സ് ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ​ത്തി​യ​തോ​ടെ പോ​ലീ​സെ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​താ​യി സി​ഐ വി.​പി മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Related posts