പയ്യന്നൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ലീഗ് നേതാവ് ഒളിവില്‍. മാട്ടൂല്‍ കാവിലെവളപ്പിലെ ലീഗ് നേതാവ് ബദറുദ്ദീനെ (55) യാണ് പോലീസ് തെരയുന്നത്. കുട്ടിയുടെ മൊഴിപ്രകാരം പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലെ വിദ്യാർഥിയെ ഈ മാസം എട്ടിനും അതിന് മുമ്പും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചതിനാണ് കേസ്.
ബദറുദ്ദീന്‍ കൂടി പങ്കാളിത്തമുള്ള പയ്യന്നൂരിലെ വാടക കെട്ടിടത്തിലെത്തിയ കുട്ടിയെയാണ് കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ പദ്മനാഭന്റെ നേതൃത്വത്തില്‍ കേസന്വേഷണം ഊര്‍ജിതമാക്കിയിട്ടുമുണ്ട്.