നോയിഡ: വീട്ടിൽ അതിക്രമിച്ച് കയറി സഹപാഠിയെ പീഡിപ്പിച്ച എൽഎൽബി വിദ്യാർഥി അറസ്റ്റിൽ. നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി തൻവീർ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ സെക്ടർ 137ലെ ഹൗസിംഗ് സൊസൈറ്റിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
തൻവീറും പരാതിക്കാരിയും നോയിഡയിലെ ഒരു കോളജിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർഥികളാണ്. ഒക്ടോബർ 29ന്, ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
പിറ്റേന്നു രാവിലെ, സുഹൃത്തുക്കളോടൊപ്പം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി. ഇവിടെ വച്ചും ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനൊടുവിലാണു പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെയും പോലീസ് കേസെടുത്തു.