മൂന്നാർ: മദ്യപിച്ചെത്തിയ അച്ഛൻ മകളെ പീഡിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടന്നു. പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടി. മാട്ടുപ്പെട്ടി സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. രണ്ടു മാസം മുന്‍പാണ് സംഭവം. അമ്മ ജോലിക്കുപോയ സമയത്ത് മദ്യപിച്ചെത്തിയ അച്ഛൻ മകളെ പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുമായി മാതാവ് കഴിഞ്ഞ ദിവസം ദേവികുളം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഭർത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതായാണ് പരാതി നൽകിയത്.
സംശയം തോന്നിയ എസ് .ഐ. ദിലീപ് കുമാർ പെണ്‍കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനം പുറത്തായത്. കുട്ടിയുടെ അച്ഛനെത്തേടി പോലീസ് എസ്റ്റേറ്റിലെത്തിയെങ്കിലും ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. വെള്ളിയാഴ്ച തന്ത്രപൂർവം പോലീസ് പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.