കായംകുളം: പട്ടാപ്പകൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വടക്ക് മനേഷ് ഭവനത്തിൽ മനോഹരൻ (65) അറസ്റ്റിലായത്.
യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.