ന്യൂഡൽഹി: ഉത്തർപ്രദേശിൽ 19 കാരിയായ യുവതിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതിയുമായി ചെന്നപ്പോൾ പ്രതിയെ വിവാഹം ചെയ്യാൻ യുവതിയെ പോലീസ് നിർബന്ധിപ്പിച്ചെന്ന് ആരോപണം.
യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയതോടെ പ്രതിയായ കോട്വാലി സ്വദേശി സാജിദ് അലിയെ (35) പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുമായി സൗഹൃദത്തിലായശേഷം തുടർച്ചയായി പീഡിപ്പിച്ചെന്നും പിന്നീട് പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ പ്രതികൾ വീഡിയോ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തെന്നും പറയുന്നു.
പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രതിയെ വിവാഹം ചെയ്ത് കേസ് ഒത്തുതീർക്കുന്നതിനുള്ള പോലീസിന്റെ നിർദേശം. കൂടുതൽ നിയമനടപടികൾ തുടരുകയാണെന്നു പോലീസ് അറിയിച്ചു.