മാവേലിക്കര: 90 വയസുകാരിയെ അജ്ഞാതനായ യുവാവ് പീഡിപ്പിച്ചു. മാവേലിക്കര കണ്ടിയൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. അമ്മയും മകളും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ഇന്നലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാനായി മകൾ പോയി ഇന്ന രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
ഇവരുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും സാരമായ മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തു നിന്നും അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോണ് ലഭിച്ചിട്ടുണ്ടെന്നും അത് പോലീസിനെ ഏൽപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു. മൊബൈലിന്റെ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.