മോസ്കോ: റഷ്യയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി 14 വർഷം ലൈംഗിക അടിമയായി പാർപ്പിച്ചയാൾ അറസ്റ്റിൽ. ചെല്യാബിൻസ്കിലാണ് സംഭവം.
51കാരനായ വ്ളാഡിമിർ ചെസ്കിഡോവ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. നിലവിൽ 33 വയസുള്ള യുവതിയെ 2009ലാണു പ്രതി തട്ടിക്കൊണ്ടുപോയത്.
ചെസ്കിഡോവിന്റെ മാതാവിന്റെ സഹായത്താൽ വീട്ടിൽനിന്നും രക്ഷപ്പെട്ട യുവതി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വീട്ടുജോലികൾ ചെയ്യാൻ മാത്രമായാണ് പ്രതി തന്നെ കിടപ്പുമുറിയിൽനിന്നു പുറത്തിറങ്ങാൻ അനുവദിച്ചിരുന്നതെന്നു യുവതി പോലീസിനോട് പറഞ്ഞു.
ചെറിയ കാര്യങ്ങളുടെ പേരിൽ ചെസ്കിഡോവ് തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്നും യുവതി വ്യക്തമാക്കി. 2011ൽ ഇയാൾ ഒരു യുവതിയെ കൊലപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി.