നാദാപുരം: പ്രായപൂർത്തിയാകാത്ത മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന മാതാവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാലു ദിവസത്തേക്കാണ് കോഴിക്കോട് പോക്സോ കോടതി യുവതിയെ വളയം പോലീസിന് കൈമാറിയത്. ജില്ലയിലും ജില്ലയ്ക്ക് പുറത്തുമായി നടത്തിയ പീഢന ശ്രമങ്ങളെപ്പറ്റി പോലീസ് യുവതിയുമായെത്തി തെളിവെടുക്കും.
വളയം പോലീസ് പ്രഥമവിവരം ശേഖരിച്ച ശേഷമായിരുന്നു കേസ് റജിസ്റ്റർ ചെയ്തിരുന്നത് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസായതിനാൽ പോലീസ് കേസ് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിക്ക് കേസ് വിവരങ്ങൾ കൈമാറിയിരുന്നു.ഇതിന്റെ ഭാഗമായാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് പോക്സോ കോടതിക്ക് അപേക്ഷ നൽകിയത്.
മലപ്പുറത്തും ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ യുവതിയെ തെളിവെടുപ്പിനായി മലപ്പുറത്തും കൊണ്ടു പോകും. സമൂഹത്തിലെ ഉന്നതരായ ചിലർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ കേസിൽ ഉൾപ്പെട്ട തിരിച്ചറിഞ്ഞ പ്രതികൾ മുങ്ങി.