ന്യൂഡൽഹി: പീഡനത്തിന് ഇരയായ പെൺകുട്ടിയെ അയൽവാസികളായ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കിഴക്കന്‍ ഡെല്‍ഹിയിലെ ഷാഹ്ദറയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
പെൺകുട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയും ചെയ്തു.
സ്ത്രീകള്‍ ഈ പെൺകുട്ടിയെ മര്‍ദിക്കുന്നതിന്റെയും ചെരിപ്പുമാലയിട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കസ്തൂർബ നഗറിൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന ഒരു സംഘമാളുകളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇടപെട്ട ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാൾ പീഡനത്തിന് ഇരയായ പെൺകുട്ടിയെ സന്ദർശിച്ചു.
സംഭവത്തില്‍ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യുമെന്നും യുവതിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ ആവശ്യപ്പെട്ടു.
തന്നെ മൂന്ന് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി സ്വാതി മാലിവാളിനോടു പറഞ്ഞു. സംഭവസമയം അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ തന്നെ പീഡിപ്പിക്കാൻ പ്രതികളോട് ആവശ്യപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞു.
പെൺകുട്ടിക്ക് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിന്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും സഹിതം കമ്മീഷനിൽ വിശദമായ നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിന് 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്.
कस्तूरबा नगर में 20 साल की लड़की का अवैध शराब बेचने वालों द्वारा गैंगरेप किया गया, उसे गंजा कर, चप्पल की माला पहना पूरे इलाक़े में मुँह काला करके घुमाया। मैं दिल्ली पुलिस को नोटिस जारी कर रही हूँ। सब अपराधी आदमी औरतों को अरेस्ट किया जाए और लड़की और उसके परिवार को सुरक्षा दी जाए। pic.twitter.com/4ExXufDaO3
— Swati Maliwal (@SwatiJaiHind) January 27, 2022