മുംബൈ: മുംബൈയിൽ കോളജ് വിദ്യാർഥിനിയെ ഓടുന്ന കാറിൽ മാനഭംഗത്തിനിരയാക്കി. ചാർകോപ്പ് മേഖലയിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. കോളജിലേക്കു പോകുകയായിരുന്ന വിദ്യാർഥിനിയെ മൂന്നംഗ സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. മലാഡിലെ മാധ് ദ്വീപിൽ എത്തിച്ച ശേഷവും സംഘം പെൺകുട്ടിയെ പീഡിപ്പിച്ചു.
തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.