മുംബൈ: മുംബൈ അന്ധേരിയിൽ എയർ ഹോസ്റ്റസിനെ കാമുകനും സുഹൃത്തും ചേർന്ന് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. ഗോനി നഗറിലെ ഫ്ളാറ്റിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സ്വപ്നിൽ ബോബോധിയ (25) കാമുകിയായ ഇരുപത്തിയഞ്ചുകാരിയെ സുഹൃത്തിനൊപ്പം ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി.
സ്വപ്നിൽ ബോബോധിയ ഗോനി നഗറിൽ സുഹൃത്തിനൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയാണ്. ഇവിടേക്ക് യുവതിയെ ബോബോധിയ വിളിച്ചുവരുത്തി. നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചു.
അടുത്ത ദിവസം ഉറക്കം തെളിഞ്ഞപ്പോഴാണ് മാനഭംഗത്തിനിരയാക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. യുവതി നൽകിയ പരാതിയിൽ പോലീസിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.