മുംബൈ: രാജ്യത്തെ പീഡന പരമ്പരകൾക്ക് അറുതിയില്ല. മഹാരാഷ്ട്രയിലാണ് ഏവരെയും ഞെട്ടിക്കുന്ന പുതിയ സംഭവം. മഹാരാഷ്ട്രയലെ നാഗ്പൂരിനടുത്ത് കൽമേശ്വറിൽ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു.
സംഭവവുമായി ബന്ധപ്പെട്ട് 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. ഞായറാഴ്ച വൈകിട്ട് പാടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.