കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും. കോട്ടയം മുണ്ടക്കയത്താണ് സംഭവം. കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്.
ഇപ്പോള്‍ 20 വയസുള്ള പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലയളവില്‍ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. അയല്‍വാസിയായ സ്ത്രീയോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്.
തുടര്‍ന്ന് ഇവര്‍ സംഭവം ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്ഡ്ലൈന് പ്രവര്‍ത്തകരാണ് സംഭവം പോലീസില്‍ അറിയിച്ചത്.