മുസാഫർനഗർ: ഉത്തർപ്രദേശിൽ കുൽഹാദി ഗ്രാമത്തിൽ യുവതിയെ കത്തിമുനയിൽ നിർത്തി മാനഭംഗപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം കുൽഹാദിയിലെ ഒരു ഗാർഡനിലാണ് സംഭവമുണ്ടായത്. ഗാർഡൻ സൂക്ഷിപ്പുകാരന്റെ ഭാര്യയാണ് മാനഭംഗത്തിന് ഇരയായത്.
ഖലീൽ അഹമ്മദ് എന്നയാളാണ് സംഭവത്തിനു പിന്നിലെന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തതിനെ തുടർന്ന് ഖലീൽ ഒളിവിൽ പോയിരിക്കുകയാണ്. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.