പ​യ്യ​ന്നൂ​രി​ൽ നാ​ടോ​ടി ബാ​ലി​ക​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം; പ്ര​തി ക​ണ്ണൂ​രി​ൽ പി​ടി​യി​ൽ;  പ്ര​തി​യെ കു​ടു​ക്കി​യ​ത് അ​മ്മ​യു​മാ​യു​ള്ള ഫോ​ണ്‍​വി​ളി

പ​യ്യ​ന്നൂ​ര്‍: കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന ഏ​ഴു വ​യ​സു​കാ​രി നാ​ടോ​ടി ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ശേ​ഷം മു​ങ്ങി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.​പ​യ്യ​ന്നൂ​ര്‍ സു​ര​ഭി ന​ഗ​ര്‍ സ്വ​ദേ​ശി​യും പോ​ലീ​സ് സ്റ്റേ​ഷ​നു പി​ന്നി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ പി.​ടി.​ബേ​ബി രാ​ജി​നെ​യാ​ണ് (32) ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

എ​സ്പി​യു​ടെ ക്രൈം​സ്‌​ക്വാ​ഡം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള പ​യ്യ​ന്നൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ എം.​പി.​ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ മാ​റി​മാ​റി​യു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു.

ഈ ​യാ​ത്ര​ക്കി​ട​യി​ലാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് സം​ഘം ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​വെ​ച്ച് ഇ​ന്നു പു​ല​ർ​ച്ചെ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ഇ​ന്ന​ലെ പ​യ്യ​ന്നൂ​രി​ലെ​ത്തി​യ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.​

ഈ വാ​ക്കു​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ് പോ​ലീ​സ് വി​ദ​ഗ്ദ​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബേ​ബി​രാ​ജ് സേ​ല​ത്തെ​ത്തി​യ ശേ​ഷം അ​മ്മ​യെ വി​ളി​ച്ചി​രു​ന്നു.​ബേ​ബി​രാ​ജി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ സൂ​ക്ഷ്മ​ത​യോ​ടെ നി​രീ​ക്ഷി​ച്ചി​രു​ന്ന സൈ​ബ​ര്‍ സെ​ല്ലി​ലെ വി​ദ​ഗ്ധ​ർ​ക്ക് അ​മ്മ ക​ണ്ണൂ​രാ​ണു​ള്ള​തെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ ക​ണ്ണൂ​രി​ലാ​യി.

സ​മ​യ​വും സ്ഥ​ല​വും ക​ണ​ക്ക് കൂ​ട്ടി​യ പോ​ലീ​സി​ന് ബേ​ബി​രാ​ജ് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ന്ന വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റി​യി​ട്ടു​ണ്ടാ​കു​മെ​ന്ന ക​ണ​ക്കൂ​കൂ​ട്ട​ലു​ണ്ടാ​യി​രു​ന്നു.​ഈ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ അ​ണു​വി​ട തെ​റ്റി​ക്കാ​തെ ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ട്രെ​യി​നി​റ​ങ്ങി​യ ബേ​ബി​രാ​ജി​നെ അ​വി​ടെ വെ​ച്ച്ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ രാ​വി​ലെ​ത​ന്നെ പോ​ലീ​സ് പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.​

ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ന്നു ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ എം.​പി.​ആ​സാ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ലെ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നു ത​യാ​റാ​ക്കി​യ ഷെ​ഡി​ല്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന നാ​ടോ​ടി ബാ​ലി​ക​യെ പ്ര​തി വാ​യ പൊ​ത്തി​പ്പി​ടി​ച്ച് ബൈ​ക്കി​ല്‍ ത​ട്ടി​കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Related posts