നേമം: ഒൻപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് സിഐടിയു തൊഴിലാളിക്കെതിരേ നേമം പോലീസ് പോക്സോ നിയമം പ്രകാരം കേസെടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അറിയുന്നു.
അമ്മ മരിച്ചു പോയതിനാൽ അച്ഛനും കുട്ടിയും മാത്രമാണ് വീട്ടിലുള്ളത്. പീഡന ശ്രമം കുട്ടിയാണ് അച്ഛനെ അറിയിച്ചത്. അടുത്ത ദിവസം നാട്ടുകാരും ബന്ധുക്കളും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതിനിടയിൽ പീഡന വിവരം പോലീസ് അറിയാതെ ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടന്നു. ഭരണസ്വാധീനം ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.