ന്യൂഡല്‍ഹി: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്നതിന് രാജ്യത്ത് 1023 പ്രത്യേക അതിവേഗ കോടതികള്‍ വേണമെന്ന് കേന്ദ്രനിയമ മന്ത്രാലയം. കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കോടതികള്‍ക്ക് രൂപം നല്‍കുന്നതെന്നാണ് വിവരം.
പ്രത്യേക കോടതികള്‍ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിനായി 767.25 കോടി രൂപയാണ് നിയമ മന്ത്രാലയം ചെലവ് കണക്കാക്കുന്നത്. ഇതില്‍ 474 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. പോക്‌സോ കേസുകളടക്കം ഈ കോടതികളിലാകും പരിഗണിക്കുക. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമമന്ത്രാലയം കൈമാറിയിട്ടുണ്ട്.