ആശ്രമത്തിൽ ബാലപീഡനം; ആൾദൈവം നിത്യാനന്ദയ്ക്കെതിരേ മുൻ ശിഷ്യ; എല്ലാത്തിനും ഒ​ത്താ​ശ ചെ​യ്യു​ന്ന​ത് ന​ടി ര​ഞ്ജി​ത; യുവതിയുടെ വെളിപ്പെടുത്തൽ  ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​…

ബം​ഗ​ളൂ​രു: ആ​ൾ​ദൈ​വം നി​ത്യ​ന​ന്ദ​യ്ക്കു​മെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി മു​ൻ ശി​ഷ്യ രം​ഗ​ത്ത്. ക​നേ​ഡി​യ​ൻ സ്വ​ദേ​ശി​യാ​യ സാ​റാ സ്റ്റെ​ഫാ​നി ലാ​ൻ​ഡ​റി​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു സാ​റ​ായു​ടെ ആ​രോ​പ​ണം. ആ​ശ്ര​മ​ത്തി​ൽ കൊ​ച്ചു കുട്ടി​ക​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്നു​ണ്ടെ​ന്നും നി​ത്യാ​ന​ന്ദ​യു​ടെ സ​ഹാ​യി​യും മു​ൻ​ന​ടി​യു​മാ​യ ര​ഞ്ജി​ത​യാ​ണ് അ​തി​ന് മു​ൻ​കൈ​യെ​ടു​ക്കു​ന്ന​തെ​ന്നും സാ​റാ സ്റ്റെ​ഫാ​നി ആ​രോ​പി​ച്ചു.

ഏ​ഴ് വ​ർ​ഷ​ത്തോ​ളം ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു സാ​റാ സ്റ്റെ​ഫാ​നി. ശ്രീ ​നി​ത്യാ​ന​ന്ദ സ്വ​രൂ​പ പ്രി​യാ​ന​ന്ദ എ​ന്നാ​യി​രു​ന്നു ആ​ശ്ര​മ​ത്തി​ലെ പേ​ര്. പ​തി​മൂ​ന്ന് വ​യ​സു​ള്ള രണ്ട് ആ​ണ്‍​കു​ട്ടി​യും ഒരു പെ​ണ്‍​കു​ട്ടി​യു​മാ​ണ് പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് സ്റ്റെ​ഫാ​നി പ​റ​യു​ന്നു. ര​ഹ​സ്യ പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്ന പേ​രി​ലാ​ണ് കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​ത്.

കു​ടി​വെ​ള്ളം പോ​ലും കൊ​ടു​ക്കാ​തെ പ​ട്ടി​ണി​ക്കി​ട്ടും പ​ണി​യെ​ടു​പ്പി​ച്ചു​മാ​ണ് കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​ന് സ​മ്മ​തി​പ്പി​ക്കു​ന്ന​തെ​ന്നും സാ​റാ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ര​ഞ്ജി​ത​യോ​ട് പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. കു​ട്ടി​ക​ളെ പൂ​ട്ടി​യി​ട്ട് അ​ടി​മ​ക​ളാ​ക്കി അ​നു​സ​രി​പ്പി​ക്കു​ക​യാ​ണ് അ​വി​ടെ ചെ​യ്യു​ന്ന​ത്. ഇ​തി​ന് ര​ഞ്ജി​ത​യാ​ണ് നി​ത്യാ​ന​ന്ദ​യ്ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ​തു​കൊ​ടു​ക്കു​ന്ന​ത്.

എ​ല്ലാം തി​രി​ച്ച​റി​ഞ്ഞ​തി​നു​ശേ​ഷം ഞാ​ൻ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു- സാ​റാ സ്റ്റെ​ഫാ​നി പറയുന്നു. ന​ടി ര​ഞ്ജി​ത​യു​മൊ​ത്തു​ള്ള ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ വ​ന്ന​തോ​ടെ​യാ​ണ് 2010 ൽ ​സ്വാ​മി നി​ത്യാ​ന​ന്ദ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. ഇ​തി​നു​പി​ന്നാ​ലെ നി​ര​വ​ധി സ്ത്രീ​ക​ൾ പ​രാ​തി​യു​മാ​യെ​ത്തി.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വ​ൻ​സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന സ്വാ​മി അ​ങ്ങി​നെ അ​ഴി​ക്കു​ള്ളി​ലാ​യി. തന്നെ ലൈം​ഗി​ക​ശേ​ഷി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് നി​ത്യാ​ന​ന്ദ അന്ന് രക്ഷപ്പെട്ടത്.

Related posts